തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തികളുടെ നിര്‍മാണ കരാര്‍ നിരക്ക് വര്‍ദ്ധന പുനസ്ഥാപിച്ചു. സാമ്പത്തിക പ്രതിസന്ധിയും കോവിഡും മൂലം നടപ്പാക്കാതിരുന്ന 2018ലെ ഡല്‍ഹി ഷെഡ്യൂള്‍ റേറ്റ് (ഡിആര്‍എസ്) സംസ്ഥാനത്താനത്ത് നടപ്പാക്കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
ഇതോടെ സംസ്ഥാനത്തെ നിലവിലെ നിര്‍മാണ പ്രവര്‍ത്തികള്‍ റീഎസ്റ്റ്‌മേറ്റ് ചെയ്യേണ്ടിവരും. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ അധീനതയിലുളള നിര്‍മാണ പ്രവര്‍ത്തികളുടെ മെറ്റീരിയല്‍ കോസ്റ്റ് സ്‌റ്റേ നിശ്ചയിക്കുന്നതിനുളള മാനദണ്ഡമാണ് ഡെല്‍ഹി ഷെഡ്യൂള്‍ റേറ്റ്. നിര്‍മാണ വസ്‌തുക്കളുടെ ഡല്‍ഹിയിലെ വിലയുമായി താരതമ്യപ്പെടുത്തിയാണിത് തയാറാക്കുന്നത്.
കേന്ദ്ര പൊതുമരാമത്ത് വകുപ്പും സംസ്ഥാന വകുപ്പുകളും ഇതിന് അനുസൃതമായ രീതിയിലാണ് നിരക്ക് നിര്‍ണയിക്കുന്നത് . ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ഇത് പരിഷ്‌ക്കരിക്കുകയും സംസ്ഥാനങ്ങള്‍ അത് സ്വീകരിക്കുകയുമാണ് പതിവ്. നിരക്കുപുനസ്ഥാപിച്ചതോടെ നിര്‍മാണ കരാറുകളുടെ എസ്‌റ്റിമേറ്റ് ഇതനുസരിച്ച പുതുക്കേണ്ടിവരും. എന്നാല്‍ നടപ്പുവര്‍ഷത്തെ പദ്ധതി പ്രര്‍ത്തികളില്‍ ഇത് നടപ്പാക്കേണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാമെന്നുമാണ് തദ്ദേശ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിമൂലം തദ്ദേശ സ്ഥാപനങ്ങലിലെ പദ്ധതി ചെലവ് വെട്ടിട്ടുരുക്കിയിട്ടുണ്ട്. മിര്‍മാണ കരാര്‍ നിരക്ക് പുതുക്കി നിശ്ചയിച്ചാല്‍ നിലവിലെ പദ്ധതികളും പ്രതിസന്ധിയിലാവും. അതേസമയം കേന്ദ്ര പൊതുമരാമത്തു വകുപ്പും മറ്റു്‌ചില സംസ്ഥാനങ്ങളും 2020ലെ ഡിആര്‍എസ് 2021ല്‍ പ്രഖ്യാപിച്ച് നടപ്പിലാക്കി തുടങ്ങി.