പാകിസ്താനില്‍ അധ്യാപകര്‍ക്ക് ജീന്‍സ് വിലക്ക്

ഇസ്ലാമബാദ്: അധ്യാപകരുടെ വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണമുമായി പാക്സ്ഥാനിലെ ഇമ്രാന്‍ ഖാന്‍ ഭരണകൂടം. ഫെഡറല്‍ ഡയറക്ടറ്റേറ് ഓഫ് എഡ്യൂക്കേഷന്‍ (എഫ്.ഡി.ഇ) പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് സ്‌കൂള്‍, കോളജ് അധ്യപകരുടെ വസ്ത്രധാരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍. പുരുഷ, വനിതാ അധ്യാപകര്‍ ജീന്‍സ്, െടെറ്റ്സ്, ടീ ഷര്‍ട്ട്, സ്ലിപ്പര്‍ എന്നിവ ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധ്യാപകര്‍ക്കൊപ്പം അനധ്യാപകരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിമാര്‍ ഉറപ്പുവരുത്തണം. വനിതാ അധ്യാപകരും അനധ്യാപകരും ലളിതവും അന്തസുറ്റതുമായ വസ്ത്രങ്ങള്‍ ധരിക്കണം. ജീന്‍സും ടൈറ്റ്സും ധരിക്കാന്‍ പാടില്ല. സല്‍വാര്‍ കമ്മീസ്, ട്രൗസര്‍, ദുപ്പട്ടയ്ക്കും ഷാളിനുമൊപ്പം ഷര്‍ട്ട് എന്നിവ ധരിക്കാം. സാധാരണ ഷൂ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം