നിപയുമായി ബന്ധപ്പെട്ടുളള തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ ആരോഗ്യ മന്ത്രി

തിരുവനന്തപുരം : 17 പേര്‍ക്ക്‌ നിപ രോഗലക്ഷണമുളളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്‌. 257 പേര്‍ നിപ സമ്പര്‍ക്കപട്ടികയിലുണ്ടെന്നും ഇതില്‍ 122 പേര്‍ക്ക് അടുത്ത സമ്പര്‍ക്കമുളളതായും മന്ത്രി അറയിച്ചു. അതേസമയം ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നും ഇന്ന്‌ അര്‍ദ്ധരാത്രിയോടെ കൂടുതൽഫലം വരുമെന്നും മന്ത്രി വ്യക്തമാക്കി.

വവ്വാലുകള്‍ ചത്തുകിടക്കുന്നത്‌ കണ്ടാല്‍ സ്‌പര്‍ശിക്കരുതെന്നും അധികൃതരെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നിപ പ്രതിരോധ നടപടികള്‍ പുരോഗമിക്കുകയാണെന്നും ബിഎസ്‌എല്‍ ലവല്‍ 3 ലാബ്‌ ടെസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. അതേസമയം നിപയുമായി ബന്ധപ്പെട്ടുളള തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി മുന്നറിയിപ്പുനല്‍കുകയും ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →