ന്യൂ ഡൽഹി : കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ മുഖ്യ പ്രതി മണിച്ചന്റെ രണ്ടുസഹോദരന്മാരെ ശിക്ഷാ കാലാവധിക്കുമുമ്പായി ജയിൽ മോചിപ്പിക്കുന്നതിനുളള ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി .റിട്ട. ജഡ്ജി കെ കെ ദിനേശൻ ചെയർമാനായ സംസ്ഥാനതല ജയിൽ ഉപദേശക സമിതിയുടെ ശുപാർശയുടെ അടിലസ്ഥാനത്തിൽ ആണ് നിർദ്ദേശം . ചിറയിൻകീഴ് ,ആറ്റിങ്ങൽ,പാരിപ്പളളി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചാണ് ഉപദേശക സമിതി മോചനത്തിനുളള ശുപാർശ കൈമാറിയത്.
കല്ലുവാതുക്കൽ മംദ്യ ദുരന്തകേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മണികണ്ഠൻ ,വിനോദ്കുമാർ എന്നിവരുടെ ജയിൽ മോചനം സംബന്ധിച്ച ഉത്തരവ് രണ്ടാഴ്ചക്കിടയിൽ ഇറക്കാനാണ് ജസ്റ്റീസ് എഎൺ ഖാൻവിൽക്കർസ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദ്ദേശിച്ചത്. മണികണ്ഠൻ 20 വർഷവും 10 മാസവും ശിക്ഷ അനുഭവിച്ചപ്പോള്‍ വിനോദ്കുമാർ 21 വർഷമാണ് ശിക്ഷ അനുഭവിച്ചത്. 2021 ഓഗസ്റ്റ് 16ന് ചേർന്ന ജയിൽ ഉപദേശക സമിതി യോഗമാണ് മോചനത്തിനുളള ശുപാര്‍ശ കൈമാറിയത്. ഈ ശുപാർശയിലാണ് തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിച്ചത്.
ഇവരെ വിട്ടയക്കുന്നതിനെതിരെ മൂന്ന് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ഉപദേശക സമിതി വ്യക്തമാക്കി. ഇരുവർക്കും വിദ്യാഭ്യാസമില്ലെന്നും മറ്റു തൊഴിലുകളിൽ പ്രവീണ്യമില്ലാത്തതിനാൽ വീണ്ടും വ്യജ വാറ്റിലേക്ക് തിരിയുമെന്നുമാണ് പോലീസ് ഉന്നയിച്ച പ്രധാന ആശങ്ക. എന്നാൽ ജയിലിനുളളിലോ പുറത്തോ വച്ച് ഇരുവർക്കുമെതിരെ പരാതികൾ ഉണ്ടായിട്ടില്ലെന്ന് ജയിൽ ഉദ്യോഗസ്ഥർ റിപ്പോർട്ടുനൽകിയിരുന്നു. പരോൾ കാലാവധി കഴിയുന്പോൾ ഇരുവരും കൃത്യമായിത്തന്നെ ജയിലിൽ മടങ്ഹിയെത്തിയിരുന്നതായും ജയിൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ പറയുന്നു.ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുന്പ് ജയിൽ മോചിതരാക്കണമെനന് മണികണ്ഠൻരെ ആവശ്യം 12 തവണ ജയിൽ മോചന സമിതി മുമ്പ് പരിഗണിച്ചിട്ടുണ്ട്. വിനോദ് കുമാരിന്റെ അപേക്ഷ 10 തവണയും പരിഗണിച്ചിരുന്നു. എന്നാൽ ചെയ്ത കുറ്റം ഗൗരവതരമായതിനാൽ കാലാധി പൂർത്തിയാകാതെ മോചനം വേണ്ടെന്ന തീരുമാനമാണ് സമിതി കൈക്കൊണ്ടിരുന്നത്. .
വിനോദിന്റെ ഭാര്യ അശ്വതിയും മണികണ്ടന്റെ ഭാര്യ രേഖയുമാണ് ഭർത്താക്കനമാരുടെ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ഇവർക്കുവേണ്ടി എസ്കെ ഭട്ടാചാര്യ, മാലിന് പൊതുവാൾ എന്നിവർ ഹാജരായി സംസ്താന സർക്കാരിനുവേണ്ടി സ്റ്റാൻറിംഗ് കോൺസൽ ജി.പ്രകാശ് ,അങിഭാഷകൻ എംഎൽ ജിഷ്ണു എന്നിവരാണ് ഹാജരായത്.

