കാബൂള്‍: പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിക്കാന്‍ പാക് വ്യോമസേന എത്തിയതായി വെളിപ്പെടുത്തല്‍. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ചശീറിനു മുകളില്‍കൂടി പറക്കുന്നതിന്റെതെന്ന പേരില്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.പാക് യുദ്ധ വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയെന്നു പഞ്ചശീര്‍ പ്രതിരോധത്തിന്റെ നയകന്‍ അഹമ്മദ് മസൂദ് പുറത്തു വിട്ട 19 മിനിറ്റ് നീളുന്ന ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ആക്രമണത്തില്‍ മസൂദിന്റെ കുടുംബാംഗങ്ങളടക്കം കൊല്ലപ്പെട്ടിരുന്നു. താലിബാനോട് ചേര്‍ന്ന് പാകിസ്താനും പഞ്ച്ശീറിനെ ആക്രമിച്ചു. പാകിസ്താന്റെ പങ്കിനെപ്പറ്റി എല്ലാരാജ്യങ്ങള്‍ക്കും അറിയാമെങ്കിലും ആരും മിണ്ടില്ല. പഞ്ചശീറിലെ അഫ്ഗാനികളെ പാകിസ്താന്‍ കൊന്നൊടുക്കിയപ്പോള്‍ ലോകരാജ്യങ്ങള്‍ നിശബ്ദമായി കണ്ടുനില്‍ക്കുകയായിരുന്നു” മസൂദ് ആരോപിച്ചു. അതേസമയം, പോരാട്ടത്തില്‍നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ച്ശീറില്‍ പാക് യുദ്ധവിമാനങ്ങളും: അഫ്ഗാനികളെ പാകിസ്ഥാന്‍ കൊന്നൊടുക്കിയെന്ന് അഹമ്മദ് മസൂദ്
