നീസ്ട്രീമിലൂടെ സീമ ബിശ്വാസിന്റെ ഇടം പ്രദർശനം തുടരുന്നു

ജയ ജോസ് രാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച മലയാള ചിത്രമാണ് ഇടം. സീമ ബിശ്വാസ് മുഖ്യകഥാപാത്രമായ ഈ ചിത്രത്തിന്റെ പ്രദർശനം നീസ്ട്രീമിൽ തുടരുന്നു. സെപ്റ്റംബർ 4 നാണ് ചിത്രം റിലീസ് ചെയ്തത്.

സീമാ ബിശ്വാസ് അമ്മയുടെ കഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം വാർധക്യത്തിന്റെ ബുദ്ധിമുട്ടുകൾ ക്കിടയിൽ മക്കൾ ഒറ്റപ്പെടുത്തിയ ഒരു അമ്മയുടെ കഥയാണ് പറയുന്നത്. ബാല്യകാല സഖീ, ശാന്തം എന്നീ ചിത്രങ്ങൾക്കു ശേഷം സീമ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇടം.

ബോധി അക്കാദമി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഹരീഷ് പേരടി, അനിൽ നെടുമങ്ങാട് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ പ്രതാപ് പി നായർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →