മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് മിന്നൽ മുരളി. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്നു.
അമാനുഷിക കഥാപാത്രമായ മിന്നൽ മുരളി എന്ന വേഷത്തിൽ എത്തുന്ന ടൊവിനോയെ നായകനാക്കി ബേസിൽ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഇരുവരും ഒന്നിച്ച ആദ്യചിത്രമായ ഗോദ വമ്പൻ ഹിറ്റായിരുന്നു.
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയപോൾ നിർമ്മിക്കുന്ന മിന്നൽ മുരളി മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിലും എത്തുന്നു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.