സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ അധ്യായനം തുടങ്ങും; മൊബൈലിലും വെബിലും ക്ലാസുകള്‍

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നില്ലെങ്കിലും വിക്ടേഴ്‌സ് ചാനലിലൂടെ സംസ്ഥാനത്ത് ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെബിലും മൊബൈലിലും ക്ലാസുകള്‍ ലഭ്യമാക്കും. ഈ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ മെയ് 21നും 29നുമിടയില്‍ പൂര്‍ത്തീകരിക്കും. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും.

പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്ക് അധ്യാപക പരിശീലനം ഓണ്‍ലൈനായി ആരംഭിച്ചു. ഇത് ഉടന്‍ പൂര്‍ത്തിയാവും. ഇതിനുപുറമേ പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്‌സ് ചാനല്‍വഴി നടത്തും. സമഗ്ര പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍വഴി ഇതിന് ആവശ്യമായ ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് മെയ് 14ന് ഇത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →