കൊച്ചി : അഫ്ജഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും തിരിച്ച് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ തിരുവനന്തപുരം സ്വദേശിനി ബിന്ദു സമ്പത്ത് നല്കിയ ഹര്‍ജി ഹൈക്കോടതി 2021 സെപ്തംബര്‍ 6ന് പരിഗണിക്കാന്‍ മാറ്റി. ജസ്റ്റീസ് പിബി.സുരേഷ് കുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കാസര്‍കോട് പൊയ്നാച്ചിയില്‍ ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരിക്കെ 2016ലാണ് നിമിഷ ഫാത്തിമ ഭര്‍ത്താവിനൊപ്പം ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. അവിടെവച്ച് ഒരു കുഞ്ഞിന് ജന്മം നല്കി. സൈന്യവുമായുളള ഏറ്റുമുട്ടലില്‍ നിമിഷയടക്കമുളള തീവ്രവാദികള്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് 2019 മുതല്‍ ഇവര്‍ അഫ്ഗാനിസ്ഥാന് ജയിലിലാണ്.