കൊച്ചി: ലോക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ വിദേശ ഇന്ത്യക്കാര്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ബ്ലൂഡാര്‍ട്ട് രംഗത്ത്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഏതെങ്കിലും ബ്ലൂഡാര്‍ട്ട/ഡിഎച്ച്എല്‍ കൗണ്ടറിലെത്തി മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയാല്‍ അവരുടെ വിദേശത്തുള്ള കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എക്‌സ്പ്രസ് സര്‍വീസിലൂടെ മരന്നുകള്‍ എത്തിച്ചുനല്‍കും. ആഭ്യന്തരവും വൈദേശികവുമായ വിതരണം ഉറപ്പുവരുത്താന്‍ കമ്പനി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
കൂടാതെ സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പാലിറ്റികള്‍, ആശുപത്രികള്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ ആവശ്യങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ഇന്ത്യയിലുടനീളം ദിവസവും കയറ്റുമതി ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മരുന്നുകള്‍, കാന്‍സര്‍ബാധിത കുട്ടികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള മാസ്‌കുകള്‍, പ്രത്യേക താപനിലയില്‍ സൂക്ഷിച്ച് എത്തിക്കേണ്ട മരുന്നുകള്‍ ഇവയെല്ലാം എത്തിച്ചുനല്‍കും. ബ്ലൂഡാര്‍ട്ട് മെഡിക്കല്‍ എയര്‍ കാര്‍ഗോ വൈബ് സൈറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സംരംഭമാണ്.

