വിദ്യാര്‍ഥികള്‍ക്ക് ഇളവ് ഏർപ്പെടുത്തി കർണാടക

കര്‍ണാടക: കര്‍ണാടകയിൽ കേരളത്തില്‍ നിന്നുള്ളര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റീനില്‍ ചില വിദ്യാര്‍ഥികള്‍ക്ക് ഇളവ്. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ്. ഇവര്‍ക്ക് ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി.

എന്നാൽ മറ്റ് വിദ്യാര്‍ഥികളും ജോലിക്കാരും ഒരാഴ്ചത്തെ ക്വാറന്‍റീനിൽ കഴിയണം . കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആർടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്‍റീൻ അനുവദിക്കും. ജീവനകാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.

Read Also: നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും രണ്ടു ഡോസ് വാക്സിനുമുണ്ടായാലും കാര്യമില്ല: കര്‍ണാടകയില്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈന്‍

സ്ഥാപനങ്ങൾ ഇത് ഉറപ്പ് വരുത്തണം. ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇളവ് നൽകും. കേര‌ളത്തിലെ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →