ആക്രമണത്തിനായി കശ്മീരില്‍ ആറോളം ഭീകരസംഘങ്ങള്‍ നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഫ്ഗാനിലെ താലിബാന്‍ സാന്നിധ്യത്തിന്റെ പിന്നാലെ കശ്മീര്‍ താഴ്വരയിലേക്ക് ആറോളം ഭീകരസംഘങ്ങള്‍ ആക്രമണത്തിനായി നുഴഞ്ഞുകയറിയെന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍.ഒരുമാസമായി പത്തുമുപ്പതോളം ഭീകരര്‍ സുരക്ഷാ സേനാംഗങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ജമ്മു കശ്മീരിലുള്ള ഭീകരര്‍ക്കു പുറമേയാണ് ഇത്. മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. സുരക്ഷ സൈനികരെയും രാഷ്ട്രീയ നേതാക്കളെയും ഉന്നമിട്ടുള്ള ഐ.ഇ.ഡി. ആക്രമണങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിര്‍ത്തിപ്പുറത്തെ ഭീകരകേന്ദ്രങ്ങളും ഉണര്‍ന്നു. ഫെബ്രുവരിയിലെ വെടിനിര്‍ത്തലിനുശേഷം വീണ്ടും ഇവിടെനിന്നു വിധ്വംസ്വക പ്രവര്‍ത്തനങ്ങള്‍ തലപൊക്കുകയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്തകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →