വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തു

ബത്തേരി: വയനാട്ടിൽ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബൈജു ജോലി ചെയ്തിരുന്ന സ്വകാര്യ ബസ്സും പൊലീസ് കസ്റ്റഡിയിലെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →