മയക്കുമരുന്ന്: തെലുഗു സിനിമയിലെ 12 പേരെ ചോദ്യം ചെയ്യും

ഹൈദരാബാദ്: 2017ലെ മയക്കുമരുന്നു കേസില്‍ ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയടക്കം തെലുഗു സിനിമയിലെ 12 പേരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോയെന്ന അന്വേഷണമാണ് ഇ.ഡി ഇപ്പോള്‍ ആരംഭിച്ചത്. നടി രാകുല്‍ പ്രീത് സിങ്ങിനോട് സെപ്റ്റംബര്‍ ആറിനും റാണയോട് എട്ടിനും നടന്‍ രവി തേജയോട് ഒന്‍പതിനും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംവിധായകന്‍ പുരി ജഗന്നാഥ് സെപ്റ്റംബര്‍ 31-ന് ഹാജരാകണം. അതേസമയം, രാകുല്‍ പ്രീത് സിങ്, റാണാ, രവി തേജ, പുരി ജഗനാഥ് എന്നിവരെ ഇതുവരെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. മുപ്പതുലക്ഷം വിലവരുന്ന മയക്കുമരുന്ന് 2017ലാണ് തെലങ്കാന എക്െസെസ് വകുപ്പ് പിടിച്ചെടുക്കുന്നത്. ഇതിനു പിന്നാലെ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. 11 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →