അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാന്‍ പതാക വീശിയ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍ സൈന്യം. അഫ്ഗാനിസ്ഥാനിലെ ജലാലബാദ് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് 18/08/2021 ബുധനാഴ്ച താലിബാന്‍ സൈന്യം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
താലിബാന്‍റെ മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്നതാണ് അഫ്ഗാനിലെ പ്രതിഷേധ പ്രകടനത്തിന് നേരെ നടന്ന വെടിവയ്പ്. താലിബാന്‍ പതാക അംഗീകരിക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ അഫ്ഗാന്‍റെ പതാക വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്.