കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ മീറ്റിംങ്ങുകളില്‍നിന്നും ഇറങ്ങി ജില്ലകളില്‍ പോയി പ്രശനങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണമെന്ന്‌ ആരോഗ്യ വിദഗ്‌ദന്‍ എസ്‌എസ്‌ ലാല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴച തുറന്നുകാട്ടി ആരോഗ്യ വിദഗ്‌ദന്‍ എസ്‌എസ്‌ ലാല്‍. കേന്ദ്രസംഘം കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ എത്തിയ നടപടിയെ പ്രകീര്‍ത്തിച്ച അദ്ദേഹം കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ മീറ്റിംങ്ങുകളില്‍ നിന്നിറങ്ങി ജി്‌ല്ലകളില്‍പോയി പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്ന്‌ പറഞ്ഞു. തലസ്ഥാനത്ത്‌ മാത്രം ഇരുന്ന്‌ ജില്ലകളിലെ കാര്യങ്ങള്‍ മനസിലാക്കാതെ ഉത്തരവുകള്‍ ഇറക്കുകയും പിന്നീട്‌ പിന്‍വലിക്കുകയും ചെയ്യുന്നതാണ്‌ ഇപ്പോഴത്തെ രീതിയെന്നും അദ്ദേഹം സാമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു.

ആരോഗ്യ പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത്‌ അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയാല്‍ മാത്രമേ ,ഫലപ്രദമായി കോവിഡ്‌ നിയന്ത്രിക്കാന്‍ കഴിയൂ . ഓണ്‍ലൈന്‍ മീറ്റിംഗുകളിലിരുന്ന്‌ വിമര്‍ശിക്കുന്നതിന്‌ പകരം ജില്ലകളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പ്രശ്‌നങ്ങള്‍ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ്‌ ഇപ്പോള്‍ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്‌. ഉന്നത ഉദ്യോഗസ്ഥര്‍ പ്രശ്‌നബാധിത ജില്ലകള്‍ സന്ദര്‍ശിക്കണം. ഒപ്പം ആരോഗ്യ ഡയറക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉളള സാഹചര്യം നല്‍കുകയും വേണം

അജ്ഞാതരായ ആരൊക്കെയോ ആണ്‌ സര്‍ക്കാരിനെ ഉപദേശിക്കുന്നത്‌ സര്‍ക്കാരിന്‍റെ വക അബദ്ധ തീരുമാനങ്ങള്‍ തങ്ങളുടെ ഉപദേശ പ്രകാരമല്ലെന്ന്‌ സര്‍ക്കാരിന്‍റെ വിദഗ്‌ദ സമിതിയിലെ പലഅംഗങ്ങളുംആണയിട്ട്‌ പറയുന്നുണ്ട്‌. സര്‍ക്കാരിനെ വഴിതെറ്റിക്കുന്ന ഉപദേശികളെ ഇനിയും വേണമോയെന്ന്‌ മുഖ്യമന്ത്രിയും ആലോചിക്കണം. തെറ്റായ ഓരോ തീരുമാനങ്ങളും ജനങ്ങളെ നേരിട്ട് ബാധിക്കുന്നവയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →