ആന്റിജന്‍ ടെസ്റ്റ് കിറ്റ് കയറ്റുമതി അടിയന്തരഘട്ടത്തിലേക്ക് പരിമിതപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ആന്റിജന്‍ ടെസ്റ്റ് കിറ്റ് കയറ്റുമതി അടിയന്തരഘട്ടത്തിലേക്ക് പരിമിതപ്പെടുത്തി ഇന്ത്യന്‍ വിദേശ വ്യാപാര ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ്. സൗജന്യമായി കയറ്റുമതി ചെയ്തിരുന്ന കിറ്റുകള്‍ക്കാണ് നിയന്ത്രണം കൊണ്ട് വന്നത്. 15 മിനിറ്റിനുള്ളില്‍ ഫലം അറിയാവുന്ന ഈ കിറ്റിന് 250 രൂപയാണ് നിരക്ക്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ കിറ്റ് കയറ്റുമതി ചെയ്യില്ലെന്നാണ് വിദേശ വ്യാപാര ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ്.രോഗനിര്‍ണയത്തിന് എത്തുന്നവരില്‍ വളരെ പെട്ടന്ന് ഫലം ലഭിക്കുന്നതാണ് റാപ്പിഡ് ആന്റ്ജന്‍ ടെസ്റ്റ് കിറ്റുകള്‍. കൊവിഡ് മൂന്നാം തരംഗത്തില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →