അഫ്ഗാനിലെ നയതന്ത്രസാന്നിധ്യം അവസാനിപ്പിക്കില്ലെന്ന് റഷ്യ

മോസ്‌കോ: താലിബാന്‍ രാജ്യം പിടിച്ചെങ്കിലും അഫ്ഗാനിലെ നയതന്ത്രസാന്നിധ്യം അവസാനിപ്പിക്കില്ലെന്ന് റഷ്യ. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും താലിബാനുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും റഷ്യന്‍ നയതന്ത്രവക്താവ് നികിത ഐഷെങ്കോ പറഞ്ഞു.അതേസമയം, ഗാനി രാജ്യംവിട്ടത് ഹെലികോപ്ടര്‍ നിറയെ പണവുമായെന്നും റഷ്യ വ്യക്തമാക്കി നാലു കാറില്‍ നിറയെ പണവുമായാണ് ഗാനി രാജ്യംവിടാന്‍ എത്തിയത്. എന്നാല്‍, മുഴുവന്‍ പണവും ഹെലികോപ്ടറില്‍ കയറ്റാന്‍ കഴിഞ്ഞില്ല. അവശേഷിച്ചത് റണ്‍വേയില്‍ ഉപേക്ഷിച്ചാണ് അഷറഫ് ഗാനി രാജ്യം വിട്ടതെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →