കാസര്‍കോട് : വാക്സിന് സ്വീകരിച്ച ശേഷവും കര്‍ണാടകത്തിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുളളിലെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കര്‍ണാടക സര്‍ക്കാര്‍ നിബന്ധനക്കെതിരെ ഹൈക്കോടതില്‍ പൊതുതാല്പര്യ ഹര്‍ജി. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫാണ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്നുളളവര്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഈ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി . കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണന്ന് ഹര്‍ജിയില്‍ പറയുന്നു.

