കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടിക്ക്

കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് എതിരെ ഫേസ്ബുക്കും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫെയ്സ് ബുക്ക് പേജാകും നടപടിക്ക് വിധേയമാകുക. ഉചിതനടപടി സ്വീകരിക്കണം എന്ന് ദേശിയ ബാലാവകാശകമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന വിധത്തിൽ മാതാപിതാക്കളുടെ ചിത്രം രാഹുൽ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി.

Read Also: ട്വിറ്റർ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി

Read Also: ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് സ്ഥലംമാറ്റം

രാഹുൽ ​ഗാന്ധിയുടേയും കെ സി വേണു​ഗോപാലിന്റേയും അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുപതോളം കോൺ​ഗ്രസ് നേതാക്കളുടേയും, പാർട്ടിയുടെ ഔദ്യോ​ഗിക ഹാൻഡിലുകളായ മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾ ഉൾപ്പെടെ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →