ആലപ്പുഴ: സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ വകുപ്പ് ‘ഇന്ത്യ @ 75’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 10.15ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫിസ് അങ്കണത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യാ രാജ്, നഗരസഭാംഗം ബി. അജേഷ്, ഖാദി ബോര്‍ഡ് അംഗം കെ.എം. ചന്ദ്രശര്‍മ്മ, എം.ജി. ഗിരിജ തുടങ്ങിയവര്‍ പങ്കെടുക്കും.