ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന തല ദളപതി കൂടിക്കാഴ്ച ആരാധകർക്ക് ആവേശ കാഴ്ചയായി മാറിയിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സ് നായകനായ മഹേന്ദ്ര സിംഗ് ധോണിയും തമിഴകത്തിന്റെ ദളപതിയായ നടൻ വിജയും ഒരുമിച്ച് വിജയുടെ പുതിയ ചിത്രമായ ബീസ്റ്റിന്റെ ലൊക്കേഷനിൽ വെച്ചുള്ള കൂടിക്കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
മാസ്റ്റർ ആൻഡ് ദി ബ്ലാസ്റ്റർ എന്ന തലക്കെട്ടോടെ മഹേന്ദ്ര ധോണി തന്നെയാണ് തങ്ങളുടെ ഔദ്യോഗിക പേജിൽ ആരാധകർക്കായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ചെന്നൈ ഗോകുലം സ്റ്റുഡിയോയിൽ പുതിയൊരു പരസ്യ ചിത്രീകരണത്തിനായി എത്തിയതായിരുന്നു ധോണി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 2008 ചെന്നൈ സൂപ്പർ കിങ്സ് ബ്രാൻഡ് അംബാസിഡർ ആയിരുന്നു വിജയ്. അന്നു മുതൽ ധോണിയും വിജയും തമ്മിൽ നല്ല പരിചയത്തിൽ ആണ്.
ലോകമെമ്പാടും നിരവധി ആരാധകരാണ് ഇരുവർക്കും ഉള്ളത്. അതു കൊണ്ടുതന്നെ തലയും ദളപതിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ആഘോഷമാക്കുകയാണ് ആരാധകർ.

