പെഗാസസ് ഫോൺ ചോർത്തൽ; രാജ്യം അപമാനിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം . 12/08/21 വ്യാഴാഴ്ച വിജയ് ചൗക്കിലേക്ക് പ്രതിപക്ഷനേതാക്കൾ മാർച്ച് നടത്തി. ഫോൺ ചോർത്തൽ പാർലമെന്‍റില്‍ ചർച്ച ചെയ്യാതെ സഭാനടപടികൾ വെട്ടിച്ചുരുക്കിയതിലും പ്രതിപക്ഷത്തിന് അമർഷമുണ്ട്. പ്രതിപക്ഷത്തെ പാർലമെന്‍റില്‍ സംസാരിക്കാൻ അനുവദിച്ചില്ലെന്നും രാജ്യം അപമാനിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

ശിവസേന അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം, പെഗാസസ് വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്. ശിവസേന എം.പി സഞ്ജയ് റാവത്തും മാര്‍ച്ചില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →