ന്യൂഡല്‍ഹി: ടാക്കിയോ ഒളിമ്പിക്സിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയ ചരിത്ര ദിവസത്തെ ഓര്‍മിക്കാന്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴ് ജാവലിന്‍ ദിവസമായി ആഘോഷിക്കാന്‍ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ തീരുമാനിച്ചു.കഴിഞ്ഞ ഏഴിനാണു നീരജ് ചോപ്ര 87.58 മീറ്റര്‍ എറിഞ്ഞ് ഇന്ത്യയുടെ ഒളിമ്പിക്സ് അത്ലറ്റിക്സിലെ ആദ്യ മെഡല്‍ നേടിയത്. നീരജിന് എ.എഫ്്.ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണു എ.എഫ്്.ഐ. പ്ലാനിങ് കമ്മിറ്റി അധ്യക്ഷന്‍ ലളിത് ഭാനോട്ടിന്റെ പ്രഖ്യാപനം. ചോപ്രയ്ക്കു പിന്‍ഗാമികളെ സൃഷ്ടിക്കാന്‍ ഓഗസ്റ്റ് ഏഴിന് രാജ്യത്തെമ്പാടും ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാനോട്ട് പറഞ്ഞു.
ഓഗസ്റ്റ് ഏഴ് ജാവലിന്‍ ദിവസമായി ആഘോഷിക്കാന്‍ തീരുമാനം
