ഹരിപ്പാട് ; വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തി നശിച്ചു. ആറാട്ടുപുഴ മംഗലം വൈഷ്ണവത്തില്‍ രാഗേഷിന്റെ ബൈക്കാണ് കത്തിയത്. കഴിഞ്ഞ ദിവസം രാത്രി രണ്ടരയോടെ വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്കില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസിയാണ് വിവരം അറിയിച്ചത്. തുടര്‍ന്ന് ഓടിക്കൂടിയവരും വീട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും മുഴുവനായി കത്തിപ്പോയി. ഒപ്പം സൂക്ഷിച്ചിരുന്ന അയല്‍വാസിയുെട സ്കൂട്ടറിന്റെ കുറച്ചുഭാഗവും കത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കത്തിയതാകാമെന്നാണ് പ്രഥമീക നിഗമനം. തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്കി.
വീടിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് കത്തി നശിച്ചു
