ന്യൂ ഡല്‍ഹി : ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത ചെറുകിട വ്യാപാരികള്‍ക്ക പിഴ ഇളവ് ചെയ്യാനുളള പദ്ധതി ആവിഷ്‌ക്കരിച്ചിട്ടണ്ടെന്ന് കേന്ദ്ര ധനമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിലറിയിച്ചു. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 2021 ജൂണ്‍ 31നും ആഗസ്റ്റ് 31നും ഇടയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഇത് ലഭ്യമാവും.
ജിഎസ്‌ടി നിയമ വ്യവസ്ഥ പ്രകാരം രജിസ്‌ട്രേഷന്‍ ബാധകമല്ലാത്ത ചെറുകിട വ്യാപാരികള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല. അന്തര്‍സംസ്ഥാന വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ആറുമാസം തുടര്‍ച്ചയായി റിട്ടേണ്‍ ഫയല്‍ ചെയ്‌തില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാകും. അപ്രകാരം രജിസ്‌ട്രേഷന്‍ റദ്ദാകുന്നവര്‍ക്ക് 30 ദിവസത്തിനകം അപ്പീല്‍, സമര്‍പ്പിക്കാനുളള അവസരമുണ്ട്.

