തെരഞ്ഞെടുപ്പ് കോഴക്കേസ്; സി.കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സി.കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്.മാനന്തവാടിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. 09/08/21 തിങ്കളാഴ്ച രാവിലെ മുതലാണ് റെയ്ഡ് തുടങ്ങിയത്.

ബി.ജെ.പി വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജാനുവിന്റെ വീട്ടില്‍ പരിശോധന നടക്കുന്നത്. കോഴ കൈമാറ്റത്തിൽ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന്‌ ലഭിച്ചതായാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →