ഡിവൈഎഫ്‌ ഐ നേതാക്കളെ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ മര്‍ദ്ദിച്ചതായി പരാതി

പത്തനംതിട്ട : കോന്നിയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്‌ ചോദ്യം ചെയ്‌തതിന്‌ മുന്‍ എസ്‌എഫ്‌ ഐ നേതാവ്‌ മര്‍ദ്ദിച്ചതായി പരാതി. ജില്ലാ പ്രസിഡന്‍ര്‌ അടക്കമുളള നാലുപേര്‍ക്ക്‌ പരിക്കേറ്റു. . സംഭവത്തില്‍ മുന്‍ എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റി നേതാവ്‌ അടക്കം പ്രതിചേര്‍ത്ത്‌ പോലീസ്‌ കേസെടുത്തു. ഡിവൈഎഫ്‌ഐ നേതാവായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതികളിലൊരാള്‍ ശല്യപ്പെടുത്തിയിരുന്നു. എസ്‌എഫ്‌ ഐ മുന്‍ ജില്ലാ കമ്മറ്റി അംഗത്തിന്റെ സഹോദരനും ഡിവൈഎഫ്‌ഐ മേഖലാകമ്മറ്റി അംഗവുമാണ്‌ വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്‌തത്‌. സംഭവം പെണ്‍കുട്ടി ജില്ലാ കമ്മറ്റി നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്ന്‌ നേതാക്കള്‍ ഇടപെട്ട്‌ പോലീസില്‍ പരാതി നല്‍കിയതും കേസെടുപ്പിച്ചതുമാണ്‌ പ്രതികളെ പ്രകോപിപ്പിച്ചത്‌.

ആക്രമണത്തില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ് എം അനീഷ്‌കുമാര്‍, ബ്ലോക്ക്‌ ഭാരവാഹികളായ ജിബിന്‍ ജോര്‍ജ്‌, അഭിരാജ്‌, എം അഖില്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. എസ്‌എഫ്‌ഐ നേതാവിനെ ഒരു വര്‍ഷം മുമ്പ്‌ പ്രാഥമീക അംഗത്വത്തില്‍ നിന്ന്‌ പുറത്താക്കിയിരുന്നതാണെന്നാണ്‌ സംഘടനയുടെ വിശദീകരണം. സംഭവത്തില്‍ പോലീസ്‌ അന്വേഷണം തുടരുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →