ശ്രീനഗര്‍: കുല്‍ഗാം ജില്ലയിലെ ഡി.എച്ച് പോറയില്‍ പൊലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. പുംബേ മേഖലയിലെ ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് തീവ്രവാദികള്‍ പോലീസ് സംഘത്തിന് നേരെ വെടിവയ്ക്കുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി പൊലീസ് സംഘം മേഖല വളഞ്ഞു. തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.