ഹൈന്ദവ ക്ഷേത്രാക്രമണം: പാകിസ്താനില്‍ 20 പേര്‍ അറസ്റ്റില്‍

ഇസ്ലാമാബാദ്: ഹൈന്ദവ ക്ഷേത്രം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ 20 പേര്‍ അറസ്റ്റില്‍.പഞ്ചാബ് പ്രവിശ്യയില്‍ റഹിം യാര്‍ ഖാന്‍ ജില്ലയില്‍ ഹൈന്ദവ ക്ഷേത്രം ആക്രമിച്ച 150 ലധികം പേര്‍ക്കെതിരേ പോലിസ് കേസെടുത്തതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം നാലിന് ഹിന്ദു ബാലന്‍ മുസ്ലിം മതപാഠശാലയെ അപമാനിച്ചെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ക്ഷേത്രം തകര്‍ത്തത്. മതപാഠശാലയില്‍ മൂത്ര മൊഴിച്ചതിന് മതനിന്ദാ നിയമപ്രകാരം അറസ്റ്റിലായ ഒമ്പതു വയസ്സുള്ള ബാലന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് പ്രകോപിതരായ ജനക്കൂട്ടം അമ്പലത്തിനു നേരെ ആക്രമണം നടത്തിയത്.ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭോംഗ് പട്ടണത്തില്‍ അര്‍ദ്ധസൈനികരെ പാകിസ്താന്‍ സര്‍ക്കാര്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്.ദക്ഷിണ പഞ്ചാബിലെ അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍, സഫര്‍ ഇക്ബാല്‍ അവാന്‍ പ്രദേശം സന്ദര്‍ശിച്ചു, പ്രാദേശിക ഹിന്ദു സമൂഹത്തിന് പൂര്‍ണ്ണ സുരക്ഷ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →