ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍.ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുത്ത ഹരിയാനയില്‍നിന്നുള്ള എല്ലാ കളിക്കാര്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഖട്ടര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ചോപ്രയുടെ വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച ഖട്ടാര്‍, രാജ്യം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അഭിമാനിക്കുന്നുവെന്നും പറഞ്ഞു. ഹരിയാനയിലെ പാനിപ്പത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കാന്ദ്രയാണ് നീരജിന്റെ സ്വദേശം. ഒളിംപിക്സിന്റെ ചരിത്രത്തില്‍ അത്ലറ്റിക്സില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് നീരജ് ചോപ്ര.