തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ച സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോഗസ്ഥരെ ഏൽപിക്കാൻ 2021 ആഗസ്റ്റ് 3ന് ചേര്‍ന്ന അവലോഹനയോഗം തീരുമാനിച്ചു. പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോഗസ്ഥർ ആഗസ്റ്റ് ഏഴ് വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാർ അടക്കം സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് 14 ജില്ലകളിലും നിയമിച്ചിരിക്കുന്നത്.
കാസർകോട് – സൗരഭ് ജെയിൻ,കണ്ണൂർ – ബിജു പ്രഭാകർ,വയനാട് – രാജേഷ് കുമാർ സിൻഹ,കോഴിക്കോട് – സഞ്ജയ് കൗൾ, മലപ്പുറം – ആനന്ദ് സിങ്,പാലക്കാട് – കെ ബിജു,തൃശൂർ – മുഹമ്മദ് ഹനിഷ്,എറണാകുളം – കെ.പി ജ്യോതിലാൽ,ഇടുക്കി – രാജു നാരായണസ്വാമി,കോട്ടയം – അലി അസ്ഗർ പാഷ,ആലപ്പുഴ – ശർമിള മേരി ജോസഫ്,പത്തനംതിട്ട – റാണി ജോർജ്, കൊല്ലം – ടിങ്കു ബിസ്വാൾ,തിരുവനന്തപുരം – മിനി ആന്റണി എന്നിവരാണ് ജില്ലകളുടെ ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥർ
ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്ന നിലവിലെ രീതി മാറ്റി ഓരോ ആഴ്ചയിലേയും കൊവിഡ് രോഗികളുടെ എണ്ണം പരിശോധിച്ച് കൂടുതൽ കൊവിഡ് രോഗികളുള്ള സ്ഥലങ്ങളിൽ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കാനുമാണ് തീരുമാനം വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി .എല്ലാ ദിവസവും കടകൾ തുറക്കാനും പ്രവർത്തനസമയം കൂട്ടാനും ധാരണയായിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ നാളെ ആരോഗ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്

