ഐസ്വോള്‍: അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക ചര്‍ച്ച 05/08/2021 വ്യാഴാഴ്ച. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‍ന പരിഹാരത്തിന് അടിയന്തര യോഗം ചേരുന്നത്. ദില്ലി കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളിലാണ് അതിര്‍ത്തി തര്‍ക്ക വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്.
05/08/2021 വ്യാഴാഴ്ച ഐസ്വോളില്‍ നടക്കുന്ന ചര്‍ച്ചയില്‍ അസമിനെ പ്രതിനിധീകരിച്ച് കൃഷിമന്ത്രി അതുല്‍ ബോറയും, നഗരവികസനമന്ത്രി അശോക് സിംഗാളും പങ്കെടുക്കും.
സംഘർഷവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകൾ ഇരു സംസ്ഥാനങ്ങളും പിൻവലിച്ചു. മിസോറാമിലെ ഉദ്യോഗസ്ഥർക്കും, പോലീസുകാർക്കുമെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പൊലീസിന് നിർദേശം നൽകി. ആറ് അസം ഉദ്യോഗസ്ഥർക്കും 200 ഓളം പൊലീസുകാർക്കുമെതിരെയുള്ള കേസ് പിൻവലിക്കാൻ മിസോറാം സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് അസമും കേസുകൾ അവസാനിപ്പിച്ചത്.
Read Also: അതിര്‍ത്തി സംഘര്‍ഷം; അസം സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
ചര്‍ച്ചയില്‍ കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. ചര്‍ച്ചകള്‍ നടക്കട്ടേയെന്നും അതിര്‍ത്തി വിഷയത്തില്‍ അന്തിമ പരിഹാരം സുപ്രീംകോടതി തന്നെ കാണട്ടേയെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. അതിര്‍ത്തി തര്‍ക്കത്തില്‍ തേടി അസം സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. തർക്കത്തിന് സൗഹാർദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമായിട്ടാണ് കേസ് പിൻവിലിക്കുന്നതെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു..