ഇന്റർവ്യൂ ബോർഡ് ഒഴിവാക്കിയ ഉദ്യോഗാർത്ഥിയെ നിയമിക്കാൻ സുപ്രീം കോടതി ഉത്തരവ്

ദില്ലി: കേരള സർവ്വകലാശാലയിലെ അദ്ധ്യാപക നിയമനത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ഇന്റർവ്യൂ ബോർഡ് ഒഴിവാക്കിയ ഉദ്യോഗാർത്ഥി ടിവി ബിന്ദുവിനെ ലക്ചററായി നിയമിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. 2007 മുതലുള്ള സർവീസ് നൽകി ടിവി ബിന്ദുവിനെ മുൻകാല പ്രാബല്യത്തോടെ നിയമിക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നാലാഴ്ചക്കകം സർവകലാശാല ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും പരമോന്നത കോടതി വ്യക്തമാക്കി. തന്റെ പോരാട്ടം വിജയം കണ്ടതിലും നീതി ഉറപ്പായതിലും സന്തോഷമുണ്ടെന്ന് ടിവി ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →