തിരുവനന്തപുരം: സ്‌മൈൽ പദ്ധതിയിൽ വായ്പ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബത്തിലെ അന്നദാതാവായിരുന്ന വ്യക്തി കോവിഡ്-19 മൂലം മരണമടഞ്ഞ സാഹചര്യത്തിൽ ആശ്രിതന്/ ആശ്രിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ 20 ശതമാനം സബ്‌സിഡിയോടെ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ (എൻ.ബി.സി.എഫ്.ഡി.സി) ”സ്‌മൈൽ” പദ്ധതി പ്രകാരം മത്സ്യഫെഡ് വഴി വായ്പ അനുവദിക്കും.

കോവിഡ് മൂലം മരണമടഞ്ഞ വ്യക്തിയുടെ പ്രായം18നും 60നും മധ്യേയും കുടംബത്തിന്റെ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുമായിരിക്കണം. തൊഴിൽ സംരംഭങ്ങൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപവരെ സബ്‌സിഡിയോടെയുള്ള വായ്പയുടെ കാലാവധി അഞ്ച് വർഷവും പലിശ നിരക്ക് ആറ് ശതമാനവും ആയിരിക്കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് 0.50 ശതമാനം പലിശ റിബേറ്റ് അനുവദിക്കും. വായ്പ തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് പുനർ വായ്പ നൽകുകയും ചെയ്യും. പദ്ധതി സംബന്ധിച്ച വിശദ വിവരങ്ങൾക്ക് അതത് മത്സ്യഫെഡ് ക്ലസ്റ്റർ പ്രോജക്ട് ഓഫീസ്/ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  www.matsyafed.matsyafed.in ലും വിവരങ്ങൾ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →