റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും കൊവിഡ് വ്യാപനം; കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ പ്രതിവാരകേസുകൾ ഉയർന്നു, പരിശോധനാനിരക്കിൽ മുന്നിൽ കേരളം

August 3, 2021 - 11:30 am

ന്യൂഡൽഹി: കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രതിവാര കൊവിഡ് കേസുകൾ ഉയർന്നു. ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും കേസുകൾ ഉയരുകയാണ്. കൊവിഡ് പരിശോധന നിരക്കിൽ കേരളമാണ് രാജ്യത്ത് ഏറ്റവും മുന്നിൽ നില്‍ക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവിന് ചീഫ് സെക്രട്ടറി തലത്തില്‍ ശുപാര്‍ശ ചെയ്തു. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. 03/08/21 ചൊവ്വാഴ്ച വൈകിട്ട് ചേരുന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. കടകള്‍ തുറക്കുന്ന സമയവും തീരുമാനിക്കും.

സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടി ആലോചനയിലുണ്ട്. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *