ലോക്ക്‌ഡൗണിലെ ഇളവുകള്‍ : നിര്‍ദ്ദേശങ്ങളുമായി ഐഎംഎ

തിരുവനന്തപുരം : കോവിഡ്‌ നിയ.ന്ത്രണങ്ങളില്‍ വരുത്തേണ്ടെ മാറ്റങ്ങള്‍ സംബന്ദിച്ചുളള നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അ്‌സോസിയേഷന്‍ കേരള ഘടകം രംഗത്ത്‌. എല്ലാ മേഖലകളും തുറക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യനം വേണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 18 വയസിന്‌ മുകളില്‍ പ്രയമുളള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എല്ലാ സ്ഥാപനങ്ങളും തുറക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാ പകര്‍ക്കും വാക്‌സിന്‍ നല്‍കിയശേഷം വേണം അദ്ധ്യയനം ആരംഭിക്കാന്‍. 18 വയസില്‍ താഴെയുളളവര്‍ക്കും വാക്‌സിന്‍ നല്‍കിയ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കണം. പ്രധാന ടൂറിസം കേന്ദ്രങ്ങളും തുറക്കണം.

എല്ലാ വ്യവസായ ശാലകളും എല്ലാ ദിവസവും തുറക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. കേരളത്തിലെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി വിപുലമായ സീറോ സര്‍വേക്ക്‌ തയാറാണെന്നും ഐഎംഎ വ്യക്തമാക്കി. നിലവില്‍ മൂന്നുജില്ലകളില്‍ മാത്രമാണ്‌ സര്‍വേ നടത്തിയിട്ടുളളത്‌. .ഇതിന്‌ പകരം എല്ലാ ജില്ലകളിലും ആധികാരിക പഠനം വേണം. കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ സജ്ജമാക്കണമെന്നും ഈഅവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ സമരത്തിലേക്ക തളളിവിടരുതെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

വാക്‌സിന്‍ വിതരണം പലയിടങ്ങളിലും സംഘര്‍ഷത്തിലേക്ക്‌ നീങ്ങുകയും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്സിന്‍ വിതരണം ആരോഗ്യവകുപ്പ്‌ നേരിട്ട്‌ നടത്താനുളള സൗകര്യമുണ്ടാക്കണമെന്നും ചെറുകിട ആശുപത്രികളിലടക്കം വാകസിന്‍ നല്‍കുന്നതിനുളള സൗകര്യം ഒരുക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →