കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി വിശദമായി ചര്‍ച്ച ചെയ്ത് മുസ്ലിം ലീഗ് നേതൃയോഗം. പരാജയ കാരണം വിഭാഗീയതയെന്നാണ് യോഗത്തിലെ വിമര്‍ശനം. പരാജയ കാരണം അന്വേഷിക്കാന്‍ പത്തംഗ സമിതിയെ നിയോഗിക്കും.
പിഎംഎ സലാമിനെ കണ്‍വീനര്‍ ആക്കിയാണ് അന്വേഷണ സമിതിയെ നിശ്ചയിച്ചിരിക്കുന്നത്. ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പിഎം സാദിഖലി എന്നിവരടങ്ങിയ സമിതിയാണ് പരാജയത്തിൻ്റെ സാഹചര്യം പരിശോധിക്കുക. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകം പരിശോധിക്കും.



