ജമ്മുകശ്മീരില്‍ 14 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ജമ്മു: ജമ്മുകശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു, ബനിഹല്‍ എന്നിവിടങ്ങളില്‍ പല സംഘങ്ങളായി ഒരേ സമയം 31/07/2021 ശനിയാഴ്ച എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ ഐഇഡി പിടികൂടി.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മു ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ആഴ്ചകള്‍ക്ക് ശേഷം ലഷ്‌കര്‍-ഇ-മുസ്തഫ തീവ്രവാദി ഹിദായത്തുള്ള മാലികിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. പരിശോധന തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →