മൂവി ക്യാമറക്ക് മുമ്പിലെത്തിയിട്ട് അമ്പതാണ്ട് പൂർത്തിയാവുന്നു

സേതുമാധവൻ സംവിധാനം ചെയ്ത് സത്യൻ പ്രേം നസീർ ,ഷീല എന്നിവർ കേന്ദ കഥാപാത്രങ്ങളായി 1971 റിലീസായ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ മൂവി ക്യാമറയെ അഭിമുഖീകരിച്ച നടൻ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന് അമ്പതാണ്ട് തികയുന്നു. ഈ ചിത്രത്തിൽ ഒറ്റ ഷോട്ടിൽ തന്നെ തന്റെ അഭിനയ മികവ് കാണിച്ച മമ്മുട്ടി പിന്നീട് തുടർച്ചയായി അഭിനയിച്ചു തുടങ്ങിയത് എൺപതുകളുടെ തുടക്കം മുതൽ ആണെന്നതിനാൽ അമ്പതാണ്ട് തികയുന്നതിന്റെ ഔദ്യോഗിക ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് മമ്മൂട്ടിയുടെ ആരാധക സംഘടനകളുടെ തീരുമാനം.

സെപ്റ്റംബർ ഏഴിന് താരത്തിന്റ ജന്മദിനം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളോടെ വിപുലമായി ആഘോഷിക്കാനാണ് തീരുമാനം – എന്നാൽ സമൂഹമാധ്യമങ്ങളിൽ മമ്മൂട്ടിസത്തിന്റെ 50 വർഷങ്ങൾ എന്ന പേരിൽ അനൗദ്യോഗിക ആഘോഷങ്ങൾ അരങ്ങേറുന്നുണ്ട്.

ബിഗ് ബിക്ക് ശേഷം ഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ഭീഷ്മപർവ്വത്തിന്റെ ലൊക്കേഷനിൽ ആയിരിക്കും മമ്മൂട്ടി ഇത്തവണ ഓണം ആഘോഷിക്കുക.ഈ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം വരും ദിവസങ്ങളിൽ എറണാകുളത്ത് തുടങ്ങും. സൗബിൻ ഷാഹിർ , ശ്രീനാഥ് ഭാസി , ജിനു ജോസഫ് , ഷൈൻ ടോം ചാക്കോ , നിസ്താർ, ലെന, വീണ നന്ദകുമാർ , തെലുങ്ക് താരം അനസൂയ ഭരദ്വജ് തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഭീഷ്മ പർവ്വത്തിന് ഇനി ഒരു മാസത്തെ ചിത്രീകരണം ബാക്കിനിൽക്കെ മമ്മൂട്ടിയുടെ രംഗങ്ങൾ 20 ദിവസം കൊണ്ട് പൂർത്തിയാകും. നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവാണ് സ ഭീഷ്മപർവ്വത്തിന്ശേഷം മമ്മൂട്ടി അഭിനയിച്ചു തുടങ്ങുന്ന മറ്റൊരു ചിത്രം . സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റൻറ് എസ് ജോർജും വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ചേർന്ന് നിർമ്മിക്കുന്ന പുഴുവിൽ നായികയായി പാർവതി തിരുവോത്ത് എത്തുന്നു. മമ്മൂട്ടി ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത സവിശേഷതകൾ ഏറെയുള്ള മമ്മൂട്ടി ഒരു കഥാപാത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച് കെ മധു – എസ് എൻ സ്വാമി ടീം ഒരുക്കുന്ന സിബിഐ അഞ്ചാം ഭാഗമാണ് പുഴുവിന് ശേഷം മമ്മൂട്ടിയെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →