മലപ്പുറം : പരപ്പനങ്ങാടി ഷൈനി വധക്കേസില്‍ ഭര്‍ത്താവ് ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75,000രൂപയും ശിക്ഷ വിധിച്ചു. ഭാര്യയുടെ അമ്മയെ അടിച്ചുപരിക്കേല്‍പ്പിച്ചതിന് നാലുവര്‍ഷം കഠിന തടവും 2500രൂപ പിഴയും ശിക്ഷ പ്രതി അനുഭവിണമെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. 2013 ഫെബ്രുവരി 19നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
മദ്യപിച്ചെത്തിയ ഷാജി ഭാര്യ ഷൈനിയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ശല്യം സഹിക്കാനാവാതെ വിവാഹമോചനത്തിന് ഷൈനി അഭിഭാഷകന്റെ സഹായം തേടി . ഇതില്‍ പ്രകോപിതനായാണ് ഷൈനിയെ വെട്ടിയും കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. ഷൈനിയുടെ അമ്മയുടെയും മകളുടെയും മുന്നിലിട്ടാണ് കൊല നടന്നത്. മകളെ കാണണമെന്ന് ഷാജി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കുട്ടി താല്‍പ്പര്യമില്ലെന്ന് കോടതിയെ അറിയിച്ചു.