എറണാകുളം: പട്ടികജാതി യുവജനങ്ങൾക്കായി ഇ- ഓട്ടോ പദ്ധതി

എറണാകുളം: എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഈ ഓട്ടോ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാർക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിന് ഗുണഭോക്താക്കൾ വായ്പ കണ്ടെത്തുന്ന മുറയ്ക്ക് 60,000 രൂപ ബാക്ക് എൻഡഡ് സബ്സിഡിയായി ബാങ്കിലേക്ക് നൽകുന്നതാണ് പദ്ധതി. അപേക്ഷകർ  എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ സ്വയം സംരംഭകത്വ മിഷനിലോ പേര് രജിസ്റ്റർ ചെയ്തവരും ഡ്രൈവിംഗ് ലൈസൻസ്. ബാഡ്ജ് എന്നിവ ഉള്ളവരും ഇതേ ആവശ്യത്തിന് മുൻപ് ധനസഹായം ലഭിക്കാത്തവരും ആയിരിക്കണം. താല്പര്യമുള്ളവർ ഓഗസ്റ്റ് 31 ന് മുൻപായി വെള്ളപേപ്പറിൽ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക ഫോൺ നമ്പർ 0484 2 4 2 2 2 5 6.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →