എറണാകുളം: എല്ലാ വീട്ടിലും പോഷക തോട്ടം, വീട്ടമ്മമാർക്കും വനിതകൾക്കും സ്വയം തൊഴിൽ, വീട്ടിലേക്ക് സുരക്ഷിത ഭക്ഷണം എന്നീ ലക്ഷ്യത്തോടെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് പോഷകത്തോട്ടം പദ്ധതി. ഇതിന്റെ ഭാഗമായി കോട്ടുവള്ളി പഞ്ചായത്തിൽ നടീൽ വസ്തുക്കളുടെ വിത്തുകൾ അടങ്ങിയ കിറ്റുകളുടെ വിതരണം ആരംഭിച്ചു.
വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി നിർവ്വഹിച്ചു. കൃഷി ഓഫീസർ കെ.സി റെയ്ഹാന, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്, പഞ്ചായത്ത് അംഗം സുമയ്യ ടീച്ചർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കൃഷിഭവൻ ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.