ഇന്ത്യയെ കറക്കി വീഴത്തി ലങ്ക

കൊളംബോ: ഇന്ത്യയെ സ്പിന്‍ കെണിയില്‍ കറക്കി വീഴത്തിയ ലങ്ക ടി20 പരമ്പര സ്വന്തമാക്കി. ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ 29/07/2021 വ്യാഴാഴ്ച ഹസരങ്കയുടെ സ്പിന്നിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ശ്രീലങ്ക സ്വന്തമാക്കി.  സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 81-9, ശ്രീലങ്ക 14.3 ഓവറില്‍ 82-3.

നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വനിന്ദു ഹസരംഗയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്. ഇന്ത്യക്കായി രാഹുല്‍ ചഹറാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്

പരമ്പരയിലെ രണ്ടാം മത്സരത്തിന് തൊട്ടു മുമ്പ് ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ക്രുനാലുമായി അടുത്തിടപഴകിയ താരങ്ങളെല്ലാം ഐസൊലേഷനിലായതോടെയാണ് ഇന്ത്യന്‍ ടീം റിസര്‍വ് താരങ്ങളെ കളത്തിലറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →