കര്‍ണാടക: കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടി രൂപയുടെ പുതിയ സ്കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.കൊവിഡിനിടെ ചെലവുകള്‍ ചുരുക്കിയും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിധവ പെന്ഷന് 600-ല്‍നിന്ന് 800 ആയി ഉയര്‍ത്തി. ദിവ്യാംഗര്‍ക്കുള്ള സാമ്പത്തിക സഹായം 600-ല്‍ നിന്ന് 800 ആക്കി ഉയര്‍ത്തി. സന്ധ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള ആയിരം രൂപയുടെ വാര്‍ധക്യ പെന്ഷന് 200 വര്‍ധിപ്പിച്ചു.
ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിന് മുന്‍പാകെ 28/07/2021 ബുധനാഴ്ച രാവിലെയാണ് 61-കാരനായ ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു.

