അമേരിക്ക വീണ്ടും മാസ്‌കണിയുന്നു

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ചില പ്രദേശങ്ങളില്‍ ഡെല്‍റ്റ വകഭേദം വര്‍ധിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്റ് ഡയറക്ടര്‍ റോച്ചെല്ലെ വാലന്‍സ്‌കി പറഞ്ഞു. വാക്‌സിനേഷന്‍ വര്‍ധിക്കുകയും രോഗവ്യാപനം കുറയുകയും ചെയ്തതോടെയാണ് മാസ്‌ക് നിര്‍ബന്ധമല്ലാതാക്കിയത്. എന്നാല്‍ ഡെല്‍റ്റ വകഭേദം പിടിമുറുക്കമെന്ന ആശങ്കയെ തുടര്‍ന്നാണ് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത്.

ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. വാക്‌സിനേഷന്‍ നടപടി കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

രാജ്യത്തെ 63 ശതമാനം പ്രദേശങ്ങളും രോഗവ്യാപന സാധ്യതയുള്ളതാണ്. ഇതുവരെ 60 ശതമാനത്തിലധികം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →