റഷ്യന്‍ പ്രധാനമന്ത്രിക്ക് കൊറോണ

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. രോഗവ്യാപനത്തിന്റെ യഥാര്‍ത്ഥ ചിത്രം അധികാരികള്‍ പുറത്തു വിടുന്നില്ല എന്ന സംശയം നിലനില്‍ക്കെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. പ്രസിഡണ്ട് വ്‌ളാഡിമര്‍ പുട്ടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിൻ താന്‍ കൊറോണ പോസിറ്റീവ് ആണെന്ന കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ചുമതലകള്‍ ഉപപ്രധാനമന്ത്രി ആന്റി ബെലസോവിന് കൈമാറി.

പ്രധാനമന്ത്രിയുമായി ഇടപഴകിയ നിരവധി ഉന്നതര്‍ ഉണ്ടെന്നാണ് വിവരം. എന്നാണ് ഏറ്റവുമൊടുവില്‍ പുട്ടിനുമായി നേരിട്ട് ഇടപെട്ടതെന്ന് ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല. റഷ്യയില്‍ രോഗബാധ അധികമായതിനെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഉന്നതതല പരിപാടികള്‍ വെട്ടിക്കുറച്ചിരുന്നു. മീറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നിര്‍വഹിച്ചിരുന്നത്. എങ്കിലും റഷ്യന്‍ ഭരണകൂടത്തിലെ നിരവധി ഉന്നതരുമായി പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് വിവരം.

റഷ്യയില്‍ കൊറോണ വേഗം പടരുകയാണ്. പുറത്തുവരുന്ന കണക്കുകളെ പറ്റി പാശ്ചാത്യലോകം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ട്. 1073 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →