റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: കുളമ്പുരോഗ പ്രതിരോധം ഊർജ്ജിതമാക്കി ബുധനൂർ

July 27, 2021 - 10:54 pm

ആലപ്പുഴ: കന്നുകാലികൾക്കിടയിൽ കുളമ്പ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബുധനൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 14 വാർഡുകളിലുമുള്ള 450 ഉരുക്കൾക്ക് കുളമ്പ് രോഗ പ്രതിരോധ വാക്‌സിൻ നൽകി. കുളമ്പ് രോഗം വന്നതിന് ശേഷം തരണം ചെയ്ത പശുക്കൾക്ക് തുടർ ചികിത്സക്ക് ആവശ്യമായ മരുന്നുകളും മൃഗാശുപത്രി വഴി നൽകുന്നുണ്ട്. 75,000 രൂപയുടെ മരുന്നുകളാണ് പഞ്ചായത്ത് ഇതിനായി മൃഗാശുപത്രിക്ക് കൈമാറിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പുഷ്പലത മധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റ്റി. സുജാത, വെറ്ററിനറി സർജ്ജൻ ഡോ. എസ്. ശ്രീകല എന്നിവരുടെ നേതൃത്വത്തിലാണ് മരുന്നുകളുടെ വിതരണം അടക്കമുള്ള പ്രവർത്തനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *