എറണാകുളം ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട; 8500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട. ആലുവയില്‍നിന്നും ചോറ്റാനിക്കരയില്‍നിന്നുമായി 8500ഓളം ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. ചോറ്റാനിക്കര പത്രക്കുളം റോഡില്‍ മനോജ് കുന്നത്ത് എന്നയാളുടെ വീട്ടില്‍ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വീടിന്റെ മുകള്‍നിലയില്‍ 499 കന്നാസുകളില്‍ സൂക്ഷിച്ച 2495 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മനോജിനേയും സ്പിരിറ്റ് സ്ഥലത്തെത്തിച്ച വാഹനത്തിന്റെ ഡ്രൈവര്‍ അശോകപുരം അമ്മിണിപ്പറമ്പില്‍ അബ്ദുല്‍ സലാമിനെയും പോലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ആലുവ അശോകപുരത്തുള്ള മന്‍സൂര്‍ അലി എന്നയാളുടെ ഡോള്‍ഫിന്‍ സ്‌ക്വയര്‍ എന്ന ഗോഡൗണില്‍നിന്ന് 1800 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 5883 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. പോലീസ് പിടികൂടുമെന്ന ഭയംമൂലം ഇവിടെനിന്ന് ചോറ്റാനിക്കരയിലേക്ക് സ്പിരിറ്റ് മാറ്റുകയായിരുന്നു. സാനിറ്റൈസര്‍ നിര്‍മാണത്തിനാണെന്നു കാട്ടി വ്യാജ ബില്ല് ഉണ്ടാക്കിയാണ് സ്പിരിറ്റിന്റെ ഇടപാട് നടത്തിയിരുന്നതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →