വയനാട്‌ പനമരത്ത്‌ അജ്ഞാത മൃതദേഹാവശിഷ്ടങ്ങള്‍

വയാട്‌ : വയനാട്‌ പനമരം അഞ്ചുകുന്നില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നാണ്‌ പുരുഷന്റെ മൃതദേഹാവശിഷ്‌ടങ്ങള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്‌. വാറുമ്മല്‍ കടവ്‌ റോഡരുകില്‍ ജനവാസമില്ലാത്ത മേഖലയിലാണ്‌ സംഭവം. മൃതദേഹത്തിന്‌ മാസങ്ങളുടെ പഴക്കമുണ്ട്‌. മരത്തില്‍ തൂങ്ങി മരിച്ചതാണെന്നാണ്‌ പ്രാഥമിക നിഗമനം.

മരത്തിന്‌ മുകളില്‍ നിന്ന് തൂങ്ങാനുപയോഗിച്ച വസ്‌ത്രം പോലീസ്‌ കണ്ടെത്തു. ഫോറന്‍സിക്‌ വിദഗ്‌ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ മാത്രമേ ദുരൂഹതകള്‍ ഉണ്ടോയെന്ന്‌ മനസിലാവുകയുളളുവെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →